kodiyeri’s statement statue issue

തിരുവനന്തപുരം: ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന വിവാദം വെള്ളാപ്പള്ളി നടേശന്റെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

പിന്നില്‍ ആര്‍എസ്എസ് എന്ന് വ്യക്തമായിട്ടും കുറ്റപ്പെടുത്താന്‍ പോലും ഉമ്മന്‍ചാണ്ടി തയ്യാറാകുന്നില്ല. ഉമ്മന്‍ചാണ്ടിക്ക് ആര്‍എസ്എസിനോട് മൃദുസമീപനമെന്നും കോടിയേരി പറഞ്ഞു. പിസി ജോര്‍ജിന്റെ കാര്യത്തില്‍ ഇടതുമുന്നണി തീരുമാനമെടുക്കുമെന്നും കോടിയേരി അറിയിച്ചു.

അതേസമയം പിണറായി വിജയന്‍ നയിക്കുന്ന കേരള ജാഥക്ക് നവകേരള മാര്‍ച്ചെന്ന് പേരിട്ടതായി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മതനിരപേക്ഷ അഴിമതി വിമുക്ത വികസിത കേരളം എന്നാണ് ജാഥയുടെ പൂര്‍ണമായ പേരെന്നും കോടിയേരി വ്യക്തമാക്കി.

Top