തിരുവനന്തപുരം: പിണറായിയെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള ശ്രമം നടന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഹൈക്കോടതി വസ്തു നിഷ്ടമായ വിലയിരുത്തല്‍ നടത്തിയെന്നും കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
മാത്രമല്ല, കോടതി വിധിയോടെ പിണറായി വിജയന്റെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടിയായെന്നും കോടിയേരി പറഞ്ഞു.
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, പിണറായിയെ കുറ്റവിമുക്തനാക്കിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികള്‍ വിചാരണ നേരിടണം. പിണറായി ലാവലിന്‍ ഇടപാടില്‍നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ല. സിബിഐ പിണറായി വിജയനെ കുടുക്കാന്‍ ശ്രമിച്ചു. പിണറായി വിജയനെതിരെ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.
ജസ്റ്റിസ് പി.ഉബൈദാണ് വിധി പ്രസ്താവിച്ചത്. പിണറായി വിജയനടക്കം 9 പ്രതികളെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഹര്‍ജിയില്‍ അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു.