മനുഷ്യക്കെടുതിയില്‍ മറന്ന മൃഗങ്ങള്‍ക്ക് സാന്ത്വനമേകാന്‍ വിരാടും അനുഷ്‌ക്കയും വരുന്നു

anushka

ബംഗളൂരു: കേരളത്തിലെ മഹാപ്രളയത്തില്‍ പെട്ടുപോയ മൃഗങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും. ഇരുവരും ദുരിതാശ്വാസ ഫണ്ടിലേക്ക് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ പെട്ടുപോയ മൃഗങ്ങളെ സഹായിക്കാന്‍ ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള ഒരു ട്രക്ക് ഇവര്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ വിജയത്തിനു പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ മത്സര പ്രതിഫലം കേരളത്തിലെ ദുരിതബാധിതര്‍ക്ക് നല്‍കുമെന്ന് കൊഹ്‌ലി അറിയിച്ചിരുന്നു. ‘ഈ വിജയം പ്രളയത്താല്‍ കഷ്ടപ്പെടുന്ന കേരളത്തിലെ ദുരിതബാധിതര്‍ക്ക് സമര്‍പ്പിക്കുകയാണ്. കഠിന സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന അവര്‍ക്കു വേണ്ടി ഞങ്ങള്‍ക്ക് ചെയ്യാവുന്നത് ഇതാണ്’ കൊഹ്‌ലി പറഞ്ഞു.

ദുരന്തത്തില്‍ നിന്ന് കേരളത്തിന് പെട്ടെന്ന് തിരിച്ചുവരാന്‍ കഴിയട്ടെയെന്നും കൊഹ്‌ലി ട്വിറ്ററില്‍ കുറിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഈ ആഹ്വാനത്തിനു പിന്നാലെ ടീം ഇന്ത്യയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നന്ദി അറിയിക്കുകയും ചെയ്തിരുന്നു.

Top