ഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ നയിക്കുന്ന ടീമില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ മലയാളി താരം സഞ്ജു സാംസണിനെ ട്വന്റി 20 ടീമിലേക്ക് പരിഗണിച്ചില്ല.
കഴിഞ്ഞ മാസം പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്ന കെ.എല്‍ രാഹുല്‍ തിരിച്ചെത്തിയപ്പോള്‍ ആര്‍. അശ്വിനും ട്വന്റി 20 ടീമിലേക്ക് പരിഗണിച്ചു. യുസ്‌വേന്ദ്ര ചാഹലും പേസര്‍ ഉമ്രാന്‍ മാലിക്കും ടീമിലില്ല.
ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരും സ്ഥാനം നിലനിര്‍ത്തി. കുല്‍ദീപ് യാദവും ടീമിലുണ്ടെങ്കിലും ഫിറ്റ്‌നസ് കൂടി പരിശോധിച്ചശേഷമായിരിക്കും തീരുമാനമെന്ന് ബിസിസിഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.