രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ സംഘം പെര്‍ത്തിലേക്ക് പറന്നു. പെര്‍ത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ നായകന്‍ വിരാട് കൊഹ്‌ലിയുടേയും ഭാര്യ അനുഷ്‌കയുടേയും ഭാഗത്ത് നിന്നുണ്ടായ നീക്കമാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ ആരാധകരുടെ മുന്നിലേക്ക് എത്തിക്കുന്നത്. ടീമിലെ മറ്റ് താരങ്ങള്‍ക്ക് വേണ്ടി ബിസിനസ് ക്ലാസിലെ തങ്ങളുടെ സീറ്റ് കൊഹ്‌ലിയും അനുഷ്‌കയും വിട്ടുനല്‍കുകയായിരുന്നു എന്നാണ് ഓസ്‌ട്രേലിയയില്‍ കമന്ററി ഡ്യൂട്ടിയിലുള്ള മൈക്കല്‍ വോണ്‍ പറയുന്നത്.
Witnessed @imVkohli & his wife give up their Business class seats to allow the Quicks more comfort & space on the trip from Adelaide – Perth !! Danger Australia .. Not only are the quicks more relaxed .. The Skipper is managing his troops with great human touches #AUSvIND
— Michael Vaughan (@MichaelVaughan) December 11, 2018
അഡ്‌ലെയ്ഡില്‍ നിന്നും പെര്‍ത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് നന്നായി റിലാക്‌സ് ചെയ്യുന്നതിന് വേണ്ടി കൊഹ്‌ലിയും അനുഷ്‌കയും തങ്ങളുടെ ബിസിനസ് ക്ലാസിലെ സീറ്റ് വിട്ടുനല്‍കി. ഓസ്‌ട്രേലിയയ്ക്ക് ഭീഷണിയായി പേസര്‍മാര്‍ കൂടുതല്‍ റിലാക്‌സ്ഡ് ആയിട്ടാണ് വരുന്നത് എന്നത് മാത്രമല്ല, വലിയ മനുഷ്യത്വത്തോടെയാണ് നായകന്‍ ടീമിനെ രൂപപ്പെടുത്തുന്നത് എന്നും വോണ്‍ തന്റെ ട്വീറ്റില്‍ പറയുന്നു.
പെര്‍ത്തില്‍ രണ്ടാം ടെസ്റ്റ് തുടങ്ങുന്നത് ഡിസംബര്‍ 14 മുതലാണ്. ഇന്ത്യന്‍ സംഘത്തില്‍ വലിയ മാറ്റം ഉണ്ടാവില്ലെന്നാണ് വിലയിരുത്തപ്പെടുന്നത് എങ്കിലും നാലാമതൊരു പേസര്‍ കൂടി പ്ലേയിങ് ഇലവനിലേക്ക് എത്താനുള്ള സാധ്യതയുണ്ട്.