ദുബായ് :18 ടെസ്റ്റുകളില്‍ തുടര്‍ച്ചയായി തോല്‍വിയറിയാതെ ടീമിനെ നയിച്ചതിന്റെ മികവുണ്ട് വിരാട് കോഹ്‌ലിക്ക്.എന്നാല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ടീമില്‍ കോഹ്‌ലിക്ക് ഇടമില്ല.
ഐസിസിയുടെ ഏകദിന ടീമിന്റെ നായകനായി തിരഞ്ഞെടുത്തുവെന്നതുമാത്രമാണ് കോഹ്‌ലിക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്നു രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയുമുണ്ട് ടീമില്‍.
ഏകദിനത്തിലും ട്വന്റി20യിലും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായ കോഹ്‌ലി 12 അംഗ ടീമിന്റെ നായകനാണ്. ദക്ഷിണാഫ്രിക്കയുടെയും ഓസ്‌ട്രേലിയയുടെയും താരങ്ങള്‍ നിറഞ്ഞ ടീമില്‍ ഇംഗ്ലണ്ടില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും ഓരോ താരങ്ങളുണ്ട്.
എ.ബി.ഡിവില്ലിയേഴ്‌സ്, വിക്കറ്റ് കീപ്പര്‍ ക്വിന്റന്‍ഡി കോക്ക്, പേസര്‍ കാഗിസോ റബാദ, ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ എന്നിവരാണു ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക് എന്നിവര്‍ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്നു.
ഇംഗ്ലണ്ടില്‍ നിന്നു ജോസ് ബട്‌ലര്‍, വെസ്റ്റ് ഇന്‍ഡീസില്‍ നിന്നു സുനില്‍ നാരായണ്‍ എന്നിവരും ടീമിലുണ്ട്.
സമീപകാലത്ത് ഇംഗ്ലണ്ടിനെതിരെ 4-0നു ജയിക്കുകയും 655 റണ്‍സോടെ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത കോഹ്‌ലിക്കു ടെസ്റ്റ് ടീമില്‍ സ്ഥാനം ലഭിച്ചില്ല.
ഇന്ത്യയില്‍ നിന്ന് അശ്വിന്‍ മാത്രമേ ടീമിലെത്തിയുള്ളൂ. ഇംഗ്ലണ്ടിന്റെ നായകസ്ഥാനത്തു സ്ഥാനം ഉറപ്പില്ലാത്ത അലസ്റ്റയര്‍ കുക്ക് ആണു ടീമിന്റെ നായകന്‍. വാര്‍ണറും സ്റ്റാര്‍ക്കും ഏകദിന ടീമിലും ടെസ്റ്റ് ടീമിലും സ്ഥാനം കണ്ടെത്തി.
ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ജോണി ബെയര്‍സ്റ്റോ, ബെന്‍ സ്റ്റോക്‌സ്, ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ആഡം വോഗ്‌സ്, ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്ന്‍, ന്യൂസീലന്‍ഡിന്റെ കെയ്ന്‍ വില്യംസണ്‍, ശ്രീലങ്കയുടെ രംഗന ഹെറാത്ത് എന്നിവരും ടീ
മെക്‌സിക്കോയിലുണ്ടായ