കോഹ്ലിയും ധോണിയും ക്രിക്കറ്റ് ടീമിലെ യുവതാരങ്ങള്‍ക്ക് ഒരു പാഠമാണെന്ന് ജസ്റ്റിന്‍ ലാംഗര്‍. ‘ക്ലാസ് എന്നും മുകളിലായിരിക്കും അതിനെ ബഹുമാനിക്കണം ഓസ്‌ട്രേലിയക്കെതിരെ കോഹ്‌ലിയും ധോണിയും ബാറ്റ് ചെയ്തതുപോലെ. തോല്‍ക്കാന്‍ നമുക്ക് ഇഷ്ടമല്ല. എന്നാല്‍ ഇതുപോലുള്ള പ്രകടനങ്ങള്‍ അതിശയിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതുപോലുള്ള താരങ്ങളെ മഹാന്മാര്‍ എന്ന് വിളിക്കുന്നതെന്നും ഓസ്‌ട്രേലിയന്‍ പരിശീലകന്‍ കൂടിയായ ജസ്റ്റിന്‍ ലാംഗര്‍ പറഞ്ഞു.
കോഹ്‌ലിയുടെയും ധോണിയുടെയും പ്രകടനം അവിശ്വസനീയമായിരുന്നു. ഇരുവരും ഓസ്‌ട്രേലിയയുടെ യുവതാരങ്ങള്‍ക്ക് മികച്ച പാഠമാണെന്നും, ലോകകപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വലിയ അനുഭവ പരിചയമാണ് ഇരുവരും മറ്റ് താരങ്ങള്‍ക്ക് സമ്മാനിച്ചതെന്നും ലാംഗര്‍ കൂട്ടിച്ചേര്‍ത്തു