ധോണിയെ പുകഴ്ത്തി കൊഹ്ലിയുടെ പരിശീലകന്‍. മത്സരം പെട്ടന്ന് തീരുമാനം എടുക്കുന്നതിലും തന്ത്രങ്ങള്‍ മെനയുന്നതിലും ധോണിയാണ് മിടുക്കനെന്ന് കൊഹ്ലിയുടെ ബാല്യകാല പരിശീലകന്‍ കേശവ് ബാനര്‍ജി.
ധോണിയുടെ കഴിവ് ഇപ്പോഴത്തെ ക്യാപ്‌ററനായ കൊഹ്ലിക്ക് ലഭിച്ചിട്ടില്ല. മത്സരത്തിനിടെ കൊഹ്ലിക്ക് എന്തെങ്കിലും ഉപദേശം വേണമെങ്കില്‍ ധോണിയോട് ചോദിക്കാമെന്നും ധോണി ഇന്ത്യന്‍ ടീമില്‍ ഇല്ലെങ്കില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ വിരാട് കൊഹ്ലിയെ സഹായിക്കാന്‍ ഇന്ത്യന്‍ ടീമില്‍ വേറെ ആരും ഇല്ലെന്നും കേശവ് ബാനര്‍ജി പറഞ്ഞു.
2017ലാണ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വിരാട് കൊഹ്ലി നിയമിതനായത്.