കൊഹ്‌ലിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്ന് അമ്പാട്ടി റായിഡു.

ദുബായ്: കൊഹ്‌ലിയുടെ അസാന്നിധ്യം ഇന്ത്യയ്ക്ക് തിരിച്ചടിയാണെന്നും, എന്നാല്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും ആശ്രയിക്കാന്‍ ധോണിയുണ്ടെന്നും അമ്പാട്ടി റായിഡു. കൊഹ്‌ലിയുടെ സാന്നിധ്യമില്ലെങ്കിലും ജയം നേടാന്‍ യോഗ്യതയുള്ള ടീമാണ്‌ ഇന്ത്യ. ധോണി ഇന്ത്യയുടെ നായകനായിരുന്നുവെന്നും, എല്ലാ കളിക്കാര്‍ക്കും സമീപിക്കാവുന്ന വ്യക്തിയാണ്‌ ധോണിയെന്നും റായിഡു പറഞ്ഞു.

ടീമിന്റെ മധ്യനിരയെക്കുറിച്ചും, ലോക കപ്പ് സ്ഥാനത്തെക്കുറിച്ചുമൊന്നും താന്‍ ചിന്തിക്കുന്നില്ലെന്നും റായിഡു വ്യക്തമാക്കുന്നു. തന്റെ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള അവസരമായിട്ടാണ് താന്‍ ഇതിനെ കാണുന്നത്. ഇത്തരം കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് സമ്മര്‍ദ്ദം കൂട്ടാതിരിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇപ്പോള്‍ ഏഷ്യാ കപ്പാണ് മുന്നിലുള്ളതെന്നും, ഹോങ്കോങ്ങിനെ നേരിട്ട് തൊട്ടടുത്ത ദിവസം തന്നെ പാക്കിസ്ഥാനെ നേരിടണം എന്നത് തിരിച്ചടിയായി കാണുന്നില്ലായെന്നും റായിഡു ഓര്‍മ്മിപ്പിച്ചു. ഒരു മത്സരം കഴിഞ്ഞ് എത്രയും പെട്ടെന്ന് തിരിച്ചു വരവിന് സാധിക്കുമോ, അത് ചെയ്യാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Top