രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനായി 9000 റണ്‍സ് പൂര്‍ത്തിയാക്കി കൊഹ്‌ലി

virat-kohli

സ്‌ട്രേലിയക്കെതിരെയുള്ള 2ാം ഏകദിനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വീരാട് കൊഹ്ലിക്ക് റെക്കോഡ് നേട്ടം. വ്യക്തിഗത സ്‌കോര്‍ 22 ല്‍ നില്‍ക്കേ, രാജ്യാന്തര ക്രിക്കറ്റില്‍ ക്യാപ്റ്റനായി 9000 റണ്‍സ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് താരം. ഇത് സ്വന്തമാക്കുന്ന 6ാമത്തെ ക്രിക്കറ്ററാണ് കൊഹ്ലി.

ഏകദിനത്തില്‍ കൊഹ്‌ലി 116 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 48.2 ഓവറില്‍ 250 റണ്‍സ് നേടി ഓള്‍ഔട്ട് ആയി. കൊഹ്‌ലി തന്റെ 40ാം സെഞ്ച്വറി തികച്ച മത്സരത്തില്‍ വിജയ് ശങ്കര്‍ ഒഴികെ മറ്റാര്‍ക്കും മികച്ച സ്‌കോര്‍ നേടാനായില്ല. കൊഹ്‌ലിയ്ക്ക് പിന്തുണയായി നിന്ന വിജയ് ശങ്കര്‍ 46 റണ്‍സുമായി തിളങ്ങിയെങ്കിലും താരം റണ്ണൗട്ടായി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ നഷ്ടപ്പെടുകയായിരുന്നു.

37 റണ്‍സ് നേടിയ കൊഹ്ലി- വിജയ് കൂട്ടുകെട്ടിന് തിരിച്ചടിയായത് അപ്രതീക്ഷിതമായ റണ്ണൗട്ടായിരുന്നു. പിന്നീട് അമ്പാട്ടി റായിഡുവിനും(18) കേധാര്‍ ജാഥവിനും(11) അധികം ക്രീസില്‍ നില്‍ക്കാനാകാതെ പോയപ്പോള്‍ ധോണി ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. 67 റണ്‍സ് ഏഴാം വിക്കറ്റില്‍ നേടി കൊഹ്‌ലി-ജഡേജ കൂട്ടുകെട്ടാണ് ഇന്ത്യയെ 250നു അടുത്തേക്ക് എത്തിക്കുന്നത്. ജഡേജയെയും(21) കൊഹ്‌ലിയെയും പുറത്താക്കിയത് പാറ്റ് കമ്മിന്‍സ് ആയിരുന്നു.

Top