ന്യൂഡല്‍ഹി: ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയ്ക്ക് പാക്കിസ്ഥാന്‍ ഇതിഹാസതാരമായ ഇമ്രാന്‍ ഖാനുമായി സാമ്യമുണ്ടെന്ന് രവി ശാസ്ത്രി. എപ്പോഴും കളിയില്‍ മികച്ച് നില്‍ക്കണമെന്നും ഊര്‍ജ്ജസ്വലരുമാണ് ഇരുവരുമെന്നാണ് ശാസ്ത്രി അറിയിച്ചത്.
കൊഹ്‌ലി ചെറുപ്പമാണ് പക്ഷേ ഇമ്രാന്‍ പാക്കിസ്ഥാനെ ലോകകപ്പ് വിജയത്തിലേയ്ക്ക് നയിച്ചപ്പോള്‍ പുറത്തെടുത്ത പല മികവുകളും കൊഹ്‌ലിയില്‍ കാണുന്നു എന്നാണ് രവി ശാസ്ത്രിയുടെ അഭിപ്രായം. രണ്ടുപേരെയും താരതമ്യപ്പെടുത്തിയാല്‍ ഏത് മത്സരമായാലും വിജയിക്കുന്നതിനായി അവര്‍ പലരീതിയിലും ശ്രമങ്ങള്‍ നടത്തുമെന്നും ടീമിനെ വിജയിപ്പിക്കുമെന്നും ശാസ്ത്രി കൂട്ടിചേര്‍ത്തു.
ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ടുവെങ്കിലും ഏകദിനത്തിലും ടി20യിലും തിരിച്ചടിച്ച് ഇന്ത്യയെ നയിച്ച കൊഹിലിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്ന് രവി ശാസ്ത്രി വ്യക്തമാക്കി.