വീഴ്ചകള്‍ ഇവിടംകൊണ്ട് അവസാനിച്ചില്ല, ഇനി സിഡ്‌നിയില്‍ കാണാം; ഓസിസിനോട് കൊഹ്‌ലി

Kohli

മെല്‍ബണ്‍: 137 റണ്‍സ് വിജയത്തിലൂടെ മെല്‍ബണില്‍ ഓസ്‌ട്രേലിയയെ പൂട്ടിക്കെട്ടിയ ഇന്ത്യ വിജയം ആഘോഷിക്കുകയാണ്. പെര്‍ത്തിലേറ്റ പരാജയത്തിന് ശേഷം ഇന്ത്യയെ വിമര്‍ശിച്ച് വിജയം ആഘോഷിച്ച ഓസസിനോട് ഒരു മധുര പ്രതികാരമാണ് മെല്‍ബണില്‍ ഇന്ത്യ ചെയ്തത്.

എന്നാല്‍ നിങ്ങളുടെ വീഴ്ചകള്‍ ഇവിടം കൊണ്ടും അവസാനിച്ചില്ല എന്ന് ഓസിസിനെ ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയിപ്പോള്‍. മെല്‍ബണ്‍ ടെസ്റ്റിലെ വിജയത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുവെയാണ് സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന അടുത്ത ടെസ്റ്റിലും ഇന്ത്യ ജയം ആവര്‍ത്തിക്കുമെന്ന് കൊഹ്‌ലി പറഞ്ഞത്.ഇന്ത്യ അടുത്ത മത്സരത്തിനായി തയ്യാറെടുത്തു കഴിഞ്ഞെന്നും കൊഹ്‌ലി പറഞ്ഞകൊഹ്‌ലി പറഞ്ഞു.

‘ഇവിടെ നിര്‍ത്താന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. ഇനി സിഡ്‌നിയാണ് ലക്ഷ്യം. മെല്‍ബണിനെ വിജയം തങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടാക്കും. ഒരു അവസരം ലഭിച്ചാല്‍ സിഡ്‌നിയില്‍ തങ്ങള്‍ അത് ഉപയോഗപ്പെടുത്തുമെന്നും’ കൊഹ്‌ലി പറഞ്ഞു നിര്‍ത്തി.

മാത്രവുമല്ല തകര്‍പ്പന്‍ വിജയം നേടാന്‍ കഠിനമായി പരിശ്രമിച്ച ഇന്ത്യന്‍ കളിക്കാരെ പുകഴ്ത്താനും ക്യാപ്റ്റന്‍ മടിച്ചില്ല. ഇന്ത്യന്‍ താരങ്ങളെല്ലാം വളരെ നല്ല പ്രകടനം കാഴ്ച വെച്ചുവെന്ന് കൊഹ്‌ലി പറഞ്ഞു.

കളിയുടെ അഞ്ചാം ദിവസം ഇന്ത്യയ്ക്ക് മഴ ആശങ്കയുണ്ടാക്കിയെങ്കിലും പിന്നീട് കളി തുടര്‍ന്നപ്പോള്‍ തുടരെവിക്കറ്റുകള്‍ വീഴ്ത്തി ജയം സ്വന്തമാക്കുകയായിരുന്നു. നാലാംദിനം 61 റണ്‍സുമായി ഇന്ത്യയ്ക്ക് ഭീഷണിയായ പാറ്റ് കമ്മിന്‍സ് 63 റണ്‍സെടുത്ത് പുറത്തായതോടെ കാര്യങ്ങള്‍ ഇന്ത്യയ്ക്ക് അനുകൂലമായി. സ്പിന്നര്‍ നഥാന്‍ ലിയോണ്‍ ആണ് പത്താമനായി പുറത്തായത്.

മുന്‍പ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 443 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തപ്പോള്‍ ക്യാപ്റ്റന്‍ കൊഹ്‌ലി വിമര്‍ശിക്കപ്പെട്ടിരുന്നു. രണ്ടുദിവസത്തെ ഒച്ചിഴിയുന്ന ബാറ്റിങ്ങും ആവശ്യമായ സ്‌കോര്‍ ഇല്ലാത്തതുമാണ് വിമര്‍ശനത്തിനിടയാക്കിയത്. എന്നാല്‍, ഓസ്‌ട്രേലിയയെ ആദ്യ ഇന്നിങ്‌സില്‍ 151 റണ്‍സിന് പുറത്താക്കി ഇന്ത്യ കളിയില്‍ ആധിപത്യം സ്ഥാപിക്കുകയും പിന്നീട് ജയം പിടിച്ചെടുക്കുകയുമായിരുന്നു.

Top