മുംബൈ: മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം മറ്റൊരു ചരിത്ര നിമിഷത്തിന് കൂടി സാക്ഷ്യം വഹിച്ചിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരെ നടക്കുന്ന ലോകകപ്പ് സെമിയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായി വിരാട് കോഹ്ലി ചരിത്രം കുറിച്ചപ്പോള്‍ ആരാധകര്‍ക്കൊപ്പം സിനിമ താരങ്ങളും ഗാലറിയില്‍ ആവേശഭരിതരായി. ബോളിവുഡില്‍ നിന്നുള്ള താരങ്ങളും മുന്‍ ക്രിക്കറ്റ് താരങ്ങളും ഫുട്‌ബോള്‍ താരങ്ങളും മത്സരം കാണാന്‍ എത്തിയിരുന്നു.
കിയാര അദ്വാനി, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, രണ്‍ബീര്‍ കപൂര്‍, വിക്കി കൗശല്‍, ഷാഹിദ് കപൂര്‍, മീരാ രാജ്പുത്, ജോണ്‍ എബ്രഹാം തുടങ്ങിയവരാണ് ഗാലറിയെ താരസമ്പന്നമാക്കിയത്. കോഹ്ലിയുടെ 50-ാം സെഞ്ച്വറിയില്‍ ഗാലറിയിലെ മറ്റൊരു ആഹ്‌ളാദ കാഴ്ച്ച, നടിയും കോഹ്ലിയുടെ ജീവിത പങ്കാളിയുമായ അനുഷ്‌ക ശര്‍മ്മയുടേതായിരുന്നു. താരം കോഹ്ലിയ്ക്ക് ഫ്‌ലൈയിങ് കിസ് കൊടുക്കുന്ന വീഡിയോ വൈറലാണ്.
A bond like them 🥺❤️#INDvsNZ #ViratKohli𓃵 #anushkasharma #Virushka pic.twitter.com/SGxiiSzI21
— 𝑳𝒂𝒍𝒊𝒔𝒂💌 (@Pvt_diaries) November 15, 2023
279 ഇന്നിങ്സുകളില്‍ നിന്ന് കോഹ്ലി 50 സെഞ്ച്വറികള്‍ സ്വന്തമാക്കിക്കൊണ്ടാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോഡ് ഭേദിച്ചത്. സച്ചിന് 49 സെഞ്ച്വറി നേട്ടത്തിലെത്താന്‍ വേണ്ടി വന്നത് 452 ഇന്നിങ്സുകളായിരുന്നു. രോഹിത് ശര്‍മ (31), റിക്കി പോണ്ടിങ് (30), സനത് ജയസൂര്യ (28) എന്നിവരാണ് സെഞ്ച്വറി നേട്ടത്തില്‍ മൂന്ന് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളില്‍.