കോലഞ്ചേരി പള്ളിത്തര്‍ക്കം ; യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: കോലഞ്ചേരി സെന്റ് പറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ ഭരണം തങ്ങള്‍ക്ക് അനുവദിക്കണമെന്ന യാക്കോബായ സഭയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി.

മലങ്കര സഭയുടെ കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്നും കോടതി അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് 1995ലെ വിധി മാത്രമേ നിലനില്‍ക്കുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ വിധിപറഞ്ഞത്.

1913ലെ കരാര്‍ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാന്‍ തങ്ങളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചത്.

Top