കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉദയ്ശങ്കര്‍ ബാനര്‍ജി കോവിഡ് ബാധിച്ചു മരിച്ചു. ഒരാഴ്ചയായി കോവിഡ് ചികിത്സയിലായിരുന്ന ഉദയ്ശങ്കര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ മരിക്കുകയായിരുന്നു.
കൊല്‍ക്കത്ത പൊലീസ് സെന്‍ട്രല്‍ ഡിവിഷനിലാണ് ഉദയ്ശങ്കറിനെ പോസ്റ്റ് ചെയ്തിരുന്നത്. ഈ മാസം പതിനാലിനു രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഉദയ്ശങ്കറിനെ കൊല്‍ക്കത്തയിലെ വിശുദ്ധാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില വഷളായതോടെ ദേസന് ആശുപത്രിയിലേക്കു മാറ്റി. ഇതിനുശേഷം വെന്റിലേറ്റര്‍ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയിരുന്നത്. ഉദയ്ശങ്കര്‍ ബാനര്‍ജിയുടെ ഭാര്യയും കോവിഡ് ബാധിച്ചു ചികിത്സയിലാണ്.