കൊല്‍ക്കത്ത: ബ്ലാസ്റ്റേഴ്‌സ്-കൊല്‍ക്കത്ത നിര്‍ണായക മല്‍സരം സമനിലയില്‍. മല്‍സരത്തില്‍ രണ്ട് തവണ ലീഡ് നേടിയെങ്കിലും അത് നില നിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല.രണ്ട് തവണ മുന്നിലെത്തിയ ശേഷമാണ് കേരളം സമനിലയില്‍ കളിയവസാനിപ്പിച്ചത്. ഇതോടെ കേരളത്തിന്റെ പ്ലേ ഓഫ് സാധ്യത കൂടുതല്‍ പരുങ്ങലിലായി.
34-ാം മിനിട്ടില്‍ ഗുഡിയോണ്‍ ബാള്‍ഡ് വിന്‍സെന്റ ഗോളിലുടെ ബ്ലാസ്റ്റേഴ്‌സാണ് മുന്നിലെത്തിയത്.
37-ാം മിനുറ്റില്‍ റയാന്‍ ടെയ്‌ലറിന്റെ ലോംഗ് റേഞ്ചര്‍ ഗോളി സുബാശിഷ് റോയിയെ കബളിപ്പിച്ച് വലയിലായതോടെ ആദ്യ പകുതിയില്‍ കൊല്‍ക്കത്ത സമനില 1-1ന് പിടിച്ചു.
രണ്ടാം പകുതിയുടെ തുടക്കവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണത്തോടെയായിരുന്നു. 56-ാം മിനുറ്റില്‍ ശക്തമായ വോളിയിലൂടെ ബെര്‍ബ ലക്ഷ്യം കണ്ടപ്പോള്‍ കേരളം 2-1ന് മുന്നിലെത്തി. സീസണില്‍ ബെര്‍ബറ്റോവിന്റെ ആദ്യ ഗോളാണ് കൊല്‍ക്കത്തയ്‌ക്കെതിരെ പിറന്നത്.
മഞ്ഞക്കുപ്പായത്തില്‍ ഏറ്റ വിമര്‍ശനങ്ങള്‍ക്ക് തകര്‍പ്പന്‍ ഗോളിലൂടെ ദിമിത്താര്‍ ബെര്‍ബറ്റോവ് മറുപടി പറയുകയായിരുന്നു. എന്നാല്‍ 75-ാം മിനുറ്റില്‍ ടോം തോര്‍പെയിലൂടെ കൊല്‍ക്കത്ത വീണ്ടും ഒപ്പമെത്തി. റയാന്‍ ടെയ്‌ലറെടുത്ത കോര്‍ണറില്‍ നിന്ന് തോര്‍പെ ഗോള്‍ നേടിയതോടെ വിജയിക്കാമെന്ന ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍ അസ്തമിച്ചു. ആറാം സമനില വഴങ്ങി കേരള പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.