ഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സ്ഥാനം രാജി വെച്ച അഭിജിത്ത് ഗംഗോപാധ്യായ ബിജെപിയില്‍ ചേരും. രാവിലെ രാജികത്ത് രാഷ്ട്രപതിക്കും ചീഫ് ജസ്റ്റിസിനും കൈമാറിയ ശേഷമാണ് ബിജെപിയില്‍ ചേരുന്ന കാര്യം അഭിജിത്ത് ഗംഗോപാധ്യായ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ ബിജെപിയില്‍ ചേരുമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് അഭിജിത്ത് ഗംഗോപാധ്യായ പറഞ്ഞു. സ്ഥാനം രാജി വെച്ച് സിറ്റിങ് ജഡ്ജി രാഷ്ട്രീയത്തില്‍ ഇറങ്ങുന്നത് അസാധാരണമാണ്.
ബംഗാള്‍ സര്‍ക്കാരിനെതിരായ വിധികളില്‍ തൃണമൂല്‍ കോണ്‍ഗ്രസും അഭിജിത്ത് ഗംഗോപാധ്യയയും പലതവണ വാക്‌പോര് നടന്നിരുന്നു. വിരമിച്ചശേഷം ജഡ്ജിമാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാറുണ്ടെങ്കിലും ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കെ തല്‍സ്ഥാനം രാജിവെച്ചശേഷം രാഷ്ട്രീയത്തിലേക്ക് പോകുന്ന അപൂര്‍വ തീരുമാനമാണ് അഭിജിത്ത് ഗംഗോപാധ്യായ സ്വീകരിച്ചിരിക്കുന്നത്. നരേന്ദ്ര മോദി നല്ലയാളും കഠിനാധ്വാനിയുമെന്നാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം അറിയിച്ചശേഷം അഭിജിത്ത് ഗംഗോപാധ്യായ വ്യക്തമാക്കിയത്.