ദമ്പതികളെ മര്‍ദ്ദിച്ച സംഭവം: കൊല്‍ക്കത്തയില്‍ സദാചാര പൊലീസിനെതിരെ ആലിംഗനസമരം

kolkata metro station

കൊല്‍ക്കത്ത: മെട്രോയില്‍ യാത്ര ചെയ്യവേ പരസ്പരം ആലിംഗനം ചെയ്ത ദമ്പതികളെ യാത്രക്കാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ഒരു കൂട്ടം യുവാക്കള്‍ രംഗത്ത്. സംഭവം നടന്ന ദം ദം മെട്രോ സ്‌റ്റേഷനു പുറത്ത് ‘ഫ്രീ ഹഗ് മൂവ്‌മെന്റു’മായാണ് യുവാക്കളെത്തിയത്. മര്‍ദ്ദനമേറ്റ ദമ്പതികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു യുവാക്കള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

‘കണ്ണുകള്‍ കൊണ്ട് ഭോഗിക്കപ്പെടാനുള്ളതല്ല, പകരം പരസ്പരമുള്ള സ്‌നേഹം പങ്കുവെയ്ക്കലാണ് ആലിംഗനമെന്ന് ഇവര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു’. തിങ്കളാഴ്ച രാത്രി 9.30നായിരുന്നു മെട്രോയില്‍ യാത്ര ചെയ്ത യുവദമ്പതികളെ സദാചാരവാദികള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. ദമ്പതികള്‍ ആലിംഗനം ചെയ്യുന്നത് കണ്ട ഒരു വയോധികനാണ് ആദ്യം ഇവര്‍ക്കെതിരെ തിരിഞ്ഞത്. പിന്നാലെ മറ്റൊരു സംഘവും എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുകയായിരുന്നു.

Top