കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന് സ്ഥലംമാറ്റം

കൊല്‍ക്കത്ത: കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കും. ശാരദാ ചിട്ടിതട്ടിപ്പുകേസില്‍ സിബിഐ ചോദ്യം ചെയ്ത രാജീവ് കുമാറിനെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരമാണ് സ്ഥലം മാറ്റുന്നത്. ഫെബ്രുവരി 20 ന് മുമ്പ് രാജീവ് കുമാറിനെ സ്ഥലം മാറ്റിയേക്കുമെന്നാണ് വിവരം. ശാരദാ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ രാജീവ് കുമാറിനെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജി നല്‍കിയിട്ടുണ്ട് ഫെബ്രുവരി 20 നാണ് വാദം.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ സ്ഥലത്തും മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത ഉദ്യോഗസ്ഥരെയെല്ലാം സ്ഥലം മാറ്റണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടാറുണ്ട്. ഇതനുസരിച്ചാണ് സ്ഥലം മാറ്റം. കഴിഞ്ഞ ജനുവരി 20ന് ഇതുസംബന്ധിച്ച ഉത്തരവ് വിവിധ സംസ്ഥാനങ്ങള്‍ക്ക് കമ്മീഷന്‍ കൈമാറിയിരുന്നു.

Top