കൊല്‍ക്കത്ത: ബാറില്‍ ഡാന്‍സ് ചെയ്യുന്നതിനായി കൊല്‍ക്കത്തയില്‍ നിന്നും ബാഹാറിലേക്ക് തട്ടിക്കൊണ്ടുപോയ മൂന്നു സ്ത്രീകളേയും, പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയേയും കൊല്‍ക്കത്ത പോലീസ് രക്ഷപ്പെടുത്തി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു.
ചന്ദന്‍ കുമാര്‍ എന്ന വ്യക്തിയൊണ് പോലീസ് അറസ്റ്റു ചെയ്തത്. ഡാന്‍സ് ഗ്രൂപ്പുകളില്‍ നൃത്തം ചെയ്യുന്നതിന് വേണ്ടിയാണ് ഇവരെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
മകളെ കാണാനില്ലെന്നും, ചന്ദന്‍ കുമാര്‍ എന്ന പോരുള്ള ഒരാള്‍ ബീഹാറിലെ സിവാന്‍ എന്ന പ്രദേശത്ത് മകളെ തടവിലാക്കിയിട്ടുണ്ടെന്നും കാണിച്ച് ഹരിദേവ് പൂര്‍ ഗ്രാമത്തിലെ ഒരു വീട്ടമ്മ നല്‍കിയ പരാതി പ്രകാരമാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
പോലീസ് നടത്തിയ അന്വേഷത്തിലാണ് മൂന്നു പെണ്‍കുട്ടികളേയും, പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെയും കണ്ടെത്തിയത്. ഡിസംബര്‍ 21-നാണ് വീട്ടമ്മ പരാതി നല്‍കിയത്.
തടവില്‍ പാര്‍പ്പിച്ച കുട്ടികളെ ചന്ദന്‍ ഭീഷണിപ്പെടുത്തിയിരുന്നെന്ന് കുട്ടികള്‍ അറിയിച്ചു. നിര്‍ബന്ധിച്ച് നൃത്തം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് കുട്ടികള്‍ വെളിപ്പെടുത്തി.
ചന്ദന്റെ ഗ്രൂപ്പിലെ അംഗങ്ങള്‍ ഇവരെ ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടികള്‍ പോലീസിനോട് പറഞ്ഞു. പോലീസ് രക്ഷപ്പെടുത്തിയ കുട്ടികളെ സുരക്ഷിതമായി കൊല്‍ക്കത്തയിലെ വീടുകളിലെത്തിച്ചു.
ബാർ ഡാന്‍സ് ചെയ്യുന്നതിന് വേണ്ടിയാണ് ഇയാള്‍ കുട്ടികളെ കടത്തിക്കൊണ്ട് പോയതെന്ന് പോലീസിന്‍രെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
ഐപിസി-365 തട്ടിക്കൊണ്ടുപോകല്‍, തടങ്കല്ലില്‍ വെയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതി ലഭിച്ചത് പ്രകാരം കഴിഞ്ഞ ഞായറാഴ്ചയാണ് പോലീസ് സംഘം ബീഹാറിലെ സിവാന്‍ ഭാഗത്തേക്ക് പോയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ഡിസംബര്‍ മുപ്പത് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.