2.71 കോടിയുടെ മെഴ്സിഡെസ് ബെന്‍സ് എഎംജി സ്വന്തമാക്കി കൊല്‍ക്കത്ത സൂപ്പര്‍ താരം

പിഎല്ലിലെപ്രധാന കളിക്കാരിൽ ഒരാളാണ് ആന്ദ്രെ റസല്‍. വര്‍ഷങ്ങളായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റ വിശ്വസ്തനായ കളിക്കാരൻ . കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നിലനിര്‍ത്തിയ നാലു കളിക്കാരില്‍ ഒരാൾകൂടിയായിരുന്നു റസല്‍. 12 കോടി രൂപക്കാണ് കൊല്‍ക്കത്ത റസലിനെ ടീമില്‍ നിലനിര്‍ത്തിയത്.

ലോകത്തെ വിവിധ ടി20 ലീഗുകളിലും സജീവ സാന്നിധ്യമായ റസല്‍ വെസ്റ്റൻഡീസ് ടീമില്‍ പലപ്പോഴും സ്ഥിര സാന്നിധ്യമല്ല. എങ്കിലും ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള വെസ്റ്റൻഡീസ് ടീമില്‍ റസല്‍ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇതിനിടെ തന്‍റെ പുതിയ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് റസല്‍. വലിയ സ്വപ്നങ്ങള്‍ കാണുന്നവനാണ് താനെന്നും കഠിനാധ്വാനവും ത്യാഗവുമുണ്ടെങ്കില്‍ ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനാവുമെന്നുമുള്ള അടിക്കുറിപ്പോടെയാണ് റസല്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മെഴ്സിസിഡസിന്‍റെ ആഡംബര കാറായ ബെന്‍സ് എഎംജിയാണ് റസല്‍ സ്വന്തമാക്കിയത്.

 

Top