കൊല്‍ക്കത്ത: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ചിലവ് കുറഞ്ഞ ഫെയ്‌സ് ഷീല്‍ഡ് നിര്‍മിച്ച് ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികള്‍.
രോഗികളുടെ സ്രവങ്ങള്‍ മുഖത്തേക്ക് പതിക്കുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ളതാണ് ഈ ഫെയ്‌സ് ഷീല്‍ഡ്. ഇപ്പോള്‍ എയിംസിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ടിയാണ് ഈ ഷീല്‍ഡ് നിര്‍മിച്ചിരിക്കുന്നത്.
രോഗികളെ പരിചരിക്കുന്നതിനായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിക്കുന്ന സമയത്ത് മറ്റ് സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം ഇതുംകൂടി ധരിക്കണം. 3ഡി പ്രിന്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ ഫ്രെയിം നിര്‍മിച്ചിരിക്കുന്നത്.വെറും അഞ്ച് രൂപയ്ക്ക് ലഭിക്കുന്ന സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റാണ് ഈ ഫ്രെയിമില്‍ മുഖത്തിന്റെ സംരക്ഷണത്തിനായി ഘടിപ്പിച്ചിരിക്കുന്നത്.
ഫെയ്‌സ് ഷീല്‍ഡിന് ഒരെണ്ണത്തിന് 45 രൂപമാത്രമാണ് ചിലവായത്. ഇവ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മിക്കുകയാണെങ്കില്‍ ചിലവ് 25 രൂപയായി കുറയുമെന്നാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ പറയുന്നത്.