കൊല്‍ക്കത്ത: അസുഖത്തെ തുടര്‍ന്ന് മരിച്ച ഭാര്യയെ മറവ് ചെയ്യാതെ ഭര്‍ത്താവ് മൃതദേഹത്തിനൊപ്പം കഴിഞ്ഞത് മൂന്ന് ദിവസം. കൊല്‍ക്കത്തയിലെ നാദിയ ജില്ലയിലാണ് സംഭവം.
കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ഭാരതി മരിച്ചത്. എന്നാല്‍ മൂന്ന് ദിവസമായിട്ടും ഭാരതിയെ വീടിന് പുറത്തേക്ക് കാണാതായതോടെയാണ് അയല്‍ക്കാര്‍ക്ക് സംശയമായത്. ഭര്‍ത്താവ് ബച്ചുവിനോട് ഭാര്യയെ കുറിച്ച് ചോദിച്ചെങ്കിലും കൃത്യമായ മറുപടിയൊന്നും നല്‍കിയതുമില്ല. ഇതോടെ നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി വീട് പരിശോധിച്ചപ്പോഴാണ് അഴുകിത്തുടങ്ങിയ നിലയില്‍ ഭാരതിയുടെ മൃതദേഹം കണ്ടെത്തിയത്. ബച്ചുവിന്റെ മാനസികാരോഗ്യം ശരിയായ നിലയിലാണോ എന്ന് പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.