കൊല്‍ക്കത്ത: ദേശീയ ഗാനം ആലപിച്ചതിന് പ്രമുഖ ബ്രാന്റായ പന്തലൂണ്‍ തൊഴിലാളികളെ പരിച്ചുവിട്ടതായി ആരോപണം. ഇരുപത്തിയഞ്ച് ജീവനക്കാരെയാണ് ഇതേ തുടര്‍ന്ന് പുറത്താക്കിത്. ആരോപണവുമായി തൊഴിലാളികള്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരു സംഭവമേയുണ്ടായിട്ടില്ലെന്ന വാദമാണ് കമ്പനി ഉയര്‍ത്തുന്നത്.
ബംഗാളി ഭാഷ സംസാരിക്കുന്നവര്‍ക്ക് എതിരെയാണ് കമ്പനി നടപടിയെടുത്തതെന്നാണ് ആരോപണം. കഴിഞ്ഞ ആറ് ദിവസമായി ഇതേ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് കല്‍ക്കട്ടയിലുള്ള പന്തലൂണ്‍ സ്റ്റാഫുകള്‍ സമരത്തിലാണ്.
ദേശീയഗാനം ആലപിച്ചതിന് കൊല്‍ക്കത്തയിലെ ഷോറൂമിലുള്ള 25 തൊഴിലാളികളെ പുറത്താക്കിയെന്ന് കമ്പനിയിലെ സ്റ്റാഫ് തന്നെ പറയുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെയാണ് വിഷയം പുറംലോകമറിയുന്നത്.പന്തലൂണ്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുള്ള ക്യാംപയിനിങ് ട്വിറ്ററില്‍ ട്രന്റിങ്ങാണ്.
In Kolkata's Camac Street,, Pantaloons suspended his 25 Employees for playing National Anthem. Shame on @pantaloonsindia pic.twitter.com/FLCm4IQI02
— Akshay Singh (@Akshaysinghel) January 29, 2020
എന്നാല്‍ കമ്പനിയുടെ ഗുഡ്‌വില്‍ നശിപ്പിക്കാനുള്ള ശ്രമമാണിതെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്ന് കാട്ടി പന്തലൂണും ട്വിറ്ററില്‍ എത്തിയിരുന്നു. പിരിച്ചു വിട്ടവര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ച് നിരവധിപ്പേരാണ് ഇതിനോടകം രംഗത്ത് വന്നിരിക്കുന്നത്.