ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉപാധ്യക്ഷന് തൃണമൂല്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം

കൊല്‍ക്കത്ത: ഉപതിരഞ്ഞെടുപ്പിനിടെ ബംഗാളില്‍ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ ജോയ് പ്രകാശ് മജുംദാറിന് മര്‍ദനം. ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കൂടിയായ ജോയ് പ്രകാശിനെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ചവിട്ടി വീഴ്ത്തി സമീപത്തെ കുഴിയിലേക്ക് തള്ളിയിട്ടത്.

സ്ഥലത്തുണ്ടായിരുന്ന പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമാണ് അക്രമികളെ പിന്തിരിപ്പിച്ചത്. ബംഗാളിലെ മൂന്ന് നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ കരീംപുര്‍ മണ്ഡലത്തിലാണ് ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനായ ജോയ് പ്രകാശ് മജുംദാര്‍ മത്സരിക്കുന്നത്.

Top