കൊല്ലത്ത് തിരമാലയില്‍പ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കടലില്‍ ഇറങ്ങുന്നതിനിടെ തിരമാലയില്‍പ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പറക്കുളം സ്വദേശി സനില്‍കുമാര്‍ (23) ഭാര്യ ശാന്തിനി(19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന് സമീപമാണ് മൃതദേഹം അടിഞ്ഞത്. ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കൊപ്പം ബീച്ചിലെത്തിയ ഇരുവരും കാല്‍ കഴുകുന്നതിനിടയില്‍ തിരയില്‍പ്പെടുകയായിരുന്നു. രണ്ടു ദിവസമായി തെരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. തെരച്ചില്‍ പുരോഗമിക്കുന്നതിനിടെയാണ് പുലര്‍ച്ചെ ഹാര്‍ബറില്‍ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞത്.

Top