കോട്ടയം: കൊല്ലം ബൈപ്പാസിന് വേണ്ടി പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് വീണ്ടും കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് ഉദ്ഘാടന പരിപാടി നിശ്ചയിച്ചതെന്നും കണ്ണന്താനം പറഞ്ഞു.
സ്വദേശി ദര്‍ശന്‍ പദ്ധതി പ്രകാരം ശബരിമലയ്ക്ക് അനുവദിച്ച 99 കോടിയിലെ ആദ്യ ഗഡു പോലും സംസ്ഥാനം വിനിയോഗിച്ചില്ലെന്നും
ആദ്യ ഗഡുവിന്റെ വിനിയോഗ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമാണ് അടുത്ത ഗഡു അനുവദിക്കാനാവുകയുള്ളുവെന്നും കണ്ണന്താനം വ്യക്തമാക്കി.