തിരുവനന്തപുരം: കൊല്ലത്ത് പതിനാറുകാരിയായ ബാലതാരത്തെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് വ്യക്തമായി.
എന്നാല്‍ മുഖ്യപ്രതിയായ ഫൈസലിനെ മാത്രമേ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ഈവന്റ് മാനേജ്‌മെന്റ് നടത്തുന്ന രണ്ടു പെണ്‍കുട്ടികളുടെ സഹായത്തോടെയാണ് പീഡനം നടന്നതെന്നും സൂചനയുണ്ട്. ഇതില്‍ ഒരാളായ കൊല്ലം സ്വദേശി രേഷ്മയെ മറ്റൊരു കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയില്‍ വ്യാപാരിയെ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
എട്ടുമാസം മുന്‍പ് പിറന്നാള്‍ ചടങ്ങിനിടെ മുണ്ടയ്ക്കലിലെ ആളൊഴിഞ്ഞ വീട്ടിലാണ് പതിനാറുകാരി പീഡനത്തിന് ഇരയായത്. പെണ്‍കുട്ടികളുടെ സഹായത്തോടെയായിരുന്നു പീഡമെന്ന മൊഴിയാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്നത്.
കൊല്ലത്തെ തുണിക്കട ഉടമയുടെ ഉറ്റബന്ധുവായ ഫൈസലും കൂട്ടുകാരും ചേര്‍ന്ന് സിനിമ ലൊക്കേഷനെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ കൊണ്ടുവന്നത്. പിറന്നാള്‍ ആഘോഷം കഴിഞ്ഞ് ഷൂട്ടിന് പോകാമെന്നായിരുന്നു വാഗ്ദാനം. ഈവന്റ് മാനേജ്‌മെന്റ് പങ്കാളികളായ രണ്ടു പെണ്‍കുട്ടികളുടെ ഒത്താശയോടെയാണ് പീഡമെന്നാണ് സൂചന.
ഇതില്‍ ഒരാളായ കൊല്ലം കടപ്പാക്കട സ്വദേശി രേഷ്മയാണ് അറസ്റ്റിലായത്. തൃപ്പൂണിത്തുറ സ്വദേശിയെ ബ്ലാക്‌മെയില്‍ ചെയ്ത കേസില്‍ തൃപ്പൂണിത്തുറ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ബാലതാരത്തിന്റെ കേസില്‍ രേഷ്മയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസില്‍ രണ്ടു പുരുഷന്‍മാരെക്കൂടി പിടികൂടാനുണ്ട്.