തമിഴ്‌നാട്ടുകാരനായ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവം: ആശുപത്രികളെ വിമര്‍ശിച്ച് കമ്മീഷണര്‍

കൊല്ലം: റോഡപകടത്തില്‍ പരുക്കേറ്റ് തമിഴ്‌നാട്ടുകാരനായ യുവാവ് ചികിത്സ കിട്ടാതെ മരിക്കാനിടയായ സംഭവത്തില്‍ സ്വകാര്യ ആശുപത്രികളുടെ നിലപാടിനെ വിമര്‍ശിച്ച് കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ അജിത ബീഗം.

ആശുപത്രികളുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരചട്ടലംഘനമാണെന്ന് അവര്‍ പറഞ്ഞു. രോഗിയെ പ്രവേശിപ്പിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ഇതിനിടെ മാധ്യമങ്ങള്‍ വഴി സംഭവം ശ്രദ്ധയില്‍പെട്ട മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വാഹനാപകടത്തില്‍പ്പെട്ട് മുരുകന്‍ (47) എന്ന തൊഴിലാളിയാണ് മരിച്ചത്.

Top