തിരുവനന്തപുരം: വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസില്‍ കോവളം എംഎല്‍എ എം. വിന്‍സന്റിനെതിരെ കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ അജിതാ ബീഗം ഇന്ന് അന്വേഷണം ആരംഭിക്കും.
കഴിഞ്ഞ ദിവസം ഡിജിപി ലോക്‌നാഥ് ബെഹ്‌റ എംഎല്‍എക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
നെയ്യാറ്റിന്‍കര സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് വീട്ടമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചെന്നുമാണ് കേസ്.
ഭര്‍ത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബാലരാമപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എംഎല്‍എ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നും പിന്നീട് കടയില്‍ വന്നു ശല്യം ചെയ്‌തെന്നും ഭര്‍ത്താവ് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം വീട്ടമ്മയുടെ മൊഴിയെടുക്കാനായാല്‍ മാത്രമെ സത്യാവസ്ഥ പുറത്തുവരികയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വീട്ടമ്മ ഇതുവരെയും ബോധം വീണ്ടെടുത്തിട്ടില്ല.