കൊല്ലം: ഒരു നാടിനെ കണ്ണീരിലാക്കി ദേവനന്ദ മടങ്ങുമ്പോള്‍ ആ പൊന്നോമനയുടെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. ഒരുനാടിന്റെ തിരച്ചില്‍ വിഫലമായെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് നാട്ടുകാര്‍ പറയുമ്പോള്‍ ദുരൂഹത ഒന്നും കാണുന്നില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വ്യക്തമാക്കി. മരണം വേദനാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെയാണ് ദേവനന്ദയെ കാണാതാകുന്നത്. തുടര്‍ന്ന് നാട്ടുകാരും പൊലീസും എല്ലാവരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം ഇത്തിക്കരയാറ്റില്‍ കണ്ടെത്തിയത്. കോസ്റ്റല്‍ പൊലീസിന്റെ ആഴക്കടല്‍ മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനോടു ചേര്‍ന്നു വെള്ളത്തില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.
വാക്കനാട് സരസ്വതി വിദ്യാനികേതന്‍ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.