കൊല്ലം: കൊല്ലത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ച രണ്ട് കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.
ഓച്ചിറയിലെ ഒരു അറബിക് കോളേജില്‍ താമസിച്ച് പഠിക്കുന്ന രണ്ട് കുട്ടികള്‍ക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. ഇതില്‍ എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള 11കാരനാണ് തീവ്രപരിചരണ വിഭാത്തില്‍ ഉള്ളത്. 16 വയസുള്ള കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.
ഡിഫ്തീരയയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകളെടുക്കാത്ത കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. ജില്ലയില്‍ എല്ലാവര്‍ക്കും കുത്തിവയ്പ്പ് നല്‍കാന്‍ നടപടി തുടങ്ങിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്ന 260 കുട്ടികള്‍ക്കും 32 അധ്യാപകര്‍ക്കും പ്രതിരോധ മരുന്ന് നല്‍കി.