കൊല്ലം : ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കളക്ടറുടെ വസതിയിലെ ജീവനക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കളക്ടറുടെ ആന്റിജൻ പരിശോധനാ ഫലം നെഗറ്റീവ് ആണ് . എന്നിരുന്നാലും ആർടിപിസി ആർ ഫലം വരും വരെ നിരീക്ഷണത്തിൽ കഴിയാനാണ് തീരുമാനം.