കൊല്ലം: കൊല്ലം ജില്ലാ ജയിലില്‍ 34 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. അന്‍പത് പേരില്‍ നടത്തിയ സ്രവ പരിശോധനയിലാണ് 34 പേര്‍ക്ക് കോവിഡ് പോസിറ്റീവായത്. നേരത്തേ ആന്റിജന്‍ പരിശോധനയില്‍ ഇവര്‍ക്ക് നെഗറ്റീവായിരുന്നു. ഇതോടെ ജില്ലാ ജയിലില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 97 ആയി ഉയര്‍ന്നു.