Kollam KSRTC strike

ksrtc

കൊല്ലം: കെഎസ്ആര്‍ടിസി കൊല്ലം ഡിപ്പോയില്‍ മിന്നല്‍ പണിമുടക്ക് മൂലം യാത്രക്കാര്‍ വലഞ്ഞു. 132 സര്‍വീസുകളില്‍ 20 ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്.

എല്ലാ ബസുകളും ഗ്യാരേജിനുള്ളില്‍ കയറ്റി പരിശോധിക്കണമെന്ന ഡിപ്പോ എന്‍ജിനീയറുടെ ഉത്തരവാണ് പണിമുടക്കിലേക്ക് നയിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഓണക്കാലത്ത് ലാഭമുണ്ടാക്കുന്നതിനു പകരം അപ്രായോഗികമായ നിലപാടുകളാണ് പ്രതിഷേധത്തിനിടയാക്കിയത്.

ട്രെയിന്‍ സര്‍വീസ് ഇല്ലാത്ത ഭാഗങ്ങളിലേക്ക് പോകാനായി എത്തിയവരാണ് വെട്ടിലായത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പണിമുടക്കെന്ന് യാത്രക്കാര്‍ പരാതിപെട്ടു. അടിസ്ഥാന സൗകര്യമില്ലാതെ വീര്‍പ്പ് മുട്ടുന്ന കൊല്ലത്തെ കെഎസ്ആര്‍ടിസി ഗ്യാരേജില്‍ 132 ബസുകളും രാവിലെ തന്നെ സര്‍വീസ് ആരംഭിക്കുന്നതിനു മുമ്പ് പരിശോധിക്കണമെന്ന ആവശ്യം അപ്രായോഗികമാണെന്നും ലാഭത്തിലായ കൊല്ലം ഡിപ്പോയെ തകര്‍ക്കുകയാണ് ഡിപ്പൊ എന്‍ജിനീയറുടെ ലക്ഷ്യമെന്നും ജീവനക്കാര്‍ ആരോപിച്ചു.

Top