ന്യൂഡല്‍ഹി: കൊല്ലം പരവൂരില്‍ പൊറ്റിങ്കല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തിന്റെ സ്ഥിതിഗതികള്‍ നേരിട്ടു വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊല്ലത്തെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മോദിയെ ഗവര്‍ണര്‍ പി.സദാശിവം, ചീഫ് സെക്രട്ടറി തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.തുടര്‍ന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗമാണ് അദ്ദേഹം കൊല്ലത്ത് എത്തിയത്. പ്രത്യേക മെഡിക്കല്‍ സംഘത്തിനൊപ്പമാണ് മോദി എത്തിയത്.
പൊള്ളല്‍ ചികിത്സകളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ ഒരു സംഘത്തെയാണ് പ്രധാനമന്ത്രി തന്റെ സംഘത്തോടൊപ്പം കൂട്ടിയിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും മുമ്പെ കേന്ദ്ര ധനസഹായം പ്രഖ്യാപിച്ചു കൂടിയാണ് മോദിയുടെ വരവ്. ലഭ്യമായ ഫോഴ്സ് ഉപയോഗിച്ച് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് ആവശ്യമായ സജ്ജീകരണം പോലീസ് ഒരുക്കിയിട്ടുണ്ട്.