കൊല്ലം: എസ്എന്‍ഡിപി മാവേലിക്കര യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നു സുഭാഷ് വാസുവിനെ നീക്കിയ നടപടി റദ്ദാക്കി കോടതി . കൊല്ലം കോടതിയുടേതാണു നടപടി. സുഭാഷ് വാസുവിന് പ്രസിഡന്റ് സ്ഥാനത്തു തുടരാമെന്നും കോടതി വ്യക്തമാക്കി.
യൂണിയന്‍ പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്തു സുഭാഷ് വാസു നല്‍കിയ ഹര്‍ജിയിലാണു കോടതി നടപടി. മാത്രമല്ല സുഭാഷിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
മൈക്രോ ഫിനാന്‍സ് തട്ടിപ്പു കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനുപിന്നാലെയാണ് എസ്എന്‍ഡിപി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് സ്ഥാനത്തുനിന്നു സുഭാഷ് വാസുവിനെ നീക്കി അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം നടപ്പാക്കിയത്.