കൊച്ചി: ദിലീപിനെ പുറത്താക്കിയത് അമ്മയിലെ അംഗങ്ങള്‍ക്ക് അറിയില്ലെന്ന് നടന്‍ കൊല്ലം തുളസി.
സ്വകാര്യ ചാനലിലെ ചർച്ചയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപിനെ രേഖാമൂലം നടപടി അറയിച്ചിട്ടില്ല, സസ്‌പെന്റ് ചെയ്തിരിക്കാം അല്ലാതെ പുറത്താക്കിയിട്ടില്ല.
തീരുമാനം എടുത്തെങ്കിലും ദിലീപിന് കൈമാറിയിട്ടില്ല, മമ്മുട്ടിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടാകാമെന്നും കൊല്ലം തുളസി പറഞ്ഞു.
കഴിഞ്ഞ ദിവസം കെ.ബി ഗണേശ് കുമാര്‍ മമ്മുട്ടിക്ക് എതിരെ ആഞ്ഞടിച്ചു രംഗത്ത് വന്നതിനു പിന്നാലെയാണ് നടന്‍ കൊല്ലം തുളസിയും മമ്മുട്ടിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്.
മമ്മൂട്ടി പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ ചെയ്ത നിയമവിരുദ്ധ നടപടിയാണ് ദിലീപിനെ പുറത്താക്കിയ നടപടിയെന്നാണ് ഗണേശിന്റെ ആരോപണം.
ഇപ്പോള്‍ കൊല്ലം തുളസി ചാനലില്‍ ഇത്തരം കാര്യം തുറന്നടിച്ചത് ഒരു വിഭാഗം താരങ്ങളുടെ അറിവോടെയാണെന്നാണ് പറയപ്പെടുന്നത്.
വരും ദിവസങ്ങളില്‍ മമ്മൂട്ടിക്കെതിരെ നീക്കം ശക്തമാകാനാണ് സാധ്യതയെന്നാണ് സിനിമാരംഗത്ത് നിന്നും ലഭിക്കുന്ന സൂചന.
ദിലീപിനെ പുറത്താക്കി നടത്തിയ പത്ര സമ്മേളനത്തില്‍ ‘ഒരാളുടെ മനസ്സിലെ ക്രിമിനല്‍ ചിന്താഗതി സ്‌ക്രീന്‍ ചെയ്ത്’ നോക്കാന്‍ പറ്റില്ലല്ലോ എന്ന് മമ്മൂട്ടി പറഞ്ഞതാണ് ദിലീപ് വിഭാഗത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്.
മമ്മൂട്ടിക്കെതിരെ ഉയര്‍ന്ന കായല്‍ കയ്യേറ്റ ആരോപണം ഉള്‍പ്പെടെ ഉയര്‍ത്തി താരത്തിനെ ‘കടന്നാക്രമിക്കാനാണ്’ നീക്കം.