തിരുവനന്തപുരം: സംവിധായകന്‍ രാജസേനനും നടന്‍ കൊല്ലം തുളസിയും ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍. രാജസേനന്‍ നെടുമങ്ങാടും കൊല്ലം തുളസി കുണ്ടറയില്‍ നിന്നും ജനവിധി തേടും. കരമന ജയനും പുഞ്ചക്കരി സുരേന്ദ്രനും സ്ഥാനാര്‍ഥിപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പാറശാല, നെയ്യാറ്റിന്‍കര എന്നീ സീറ്റുകളിലാണ് ഇരുവരേയും പരിഗണിക്കുന്നത്.
യു.ഡി.എഫിനും എല്‍.ഡി.എഫിനും പിന്നാലെ ബി.ജെ.പിയും താരങ്ങളെ സ്ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിലാണ്. പത്തനാപുരം സീറ്റില്‍ കെ.ബി ഗണേഷ് കുമാറിനെതിരെ യു.ഡി.എഫ് പരിഗണിക്കുന്നത് നടന്‍ ജഗദീഷിനെയാണ്. ഇവിടെ ബി.ജെ.പി സ്ഥാനാര്‍ഥി നടന്‍ ഭീമന്‍ രഘുവാണ്.
കൂടാതെ താരങ്ങളായ സിദ്ധീഖും മുകേഷും അശോകനും സ്ഥാനാര്‍ഥികളാകുമെന്നാണ് റിപ്പോര്‍ട്ട്.