കൊല്ലം പീഡന പരാതി; പെണ്‍കുട്ടിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: കൊല്ലം കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരെ പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ എന്‍.സി.പി സംസ്ഥാന നിര്‍വാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിട്ടുണ്ട്.

പെണ്‍കുട്ടിയുടെ പീഡന പരാതിയില്‍ ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസ് വിമര്‍ശനം നേരിട്ടപ്പോഴാണ് തുടര്‍ നടപടികള്‍ ആരംഭിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ വീട്ടില്‍ എത്തിയ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം പ്രാഥമികമായ വിവരങ്ങള്‍ ശേഖരിച്ചു മടങ്ങിയിരുന്നു.

ഇന്നലെ വൈകിട്ട് ആറു മണിക്ക് മൊഴി നല്‍കാനായി സ്‌റ്റേഷനിലെത്താന്‍ നിര്‍ദ്ദേശിച്ചെങ്കിലും അസമയത്ത് മൊഴി നല്‍കാന്‍ പോകേണ്ടതില്ലെന്ന നിയമോപദേശമാണ് പെണ്‍കുട്ടിക്ക് ലഭിച്ചത്. തുടര്‍ന്നാണ് ഇന്ന് മൊഴി നല്‍കുന്നത്.

Top