കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശിനി അംബുജാക്ഷിയാണ് മരിച്ചത്.
കഴിഞ്ഞ മാസം തൊഴിലുറപ്പ് ജോലിക്കിടെയാണ് അഞ്ചല്‍ ചീപ്പുവയല്‍ സ്വദേശിനി അംബുജാക്ഷിയെ തെരുവ് നായ ആക്രമിച്ചത്. വയോധികയുടെ മൂക്ക് നായ കടിച്ചു മുറിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും പേവിഷ ബാധ ഉണ്ടാകാതിരിക്കാനുള്ള വാക്‌സിനെടുക്കുകയും ചെയ്തിരുന്നു. ശേഷം വീട്ടില്‍ വിശ്രമിക്കവേ കഴിഞ്ഞ ദിവസം അംബുജാക്ഷിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേ അംബുജാക്ഷി മരിക്കുകയായിരുന്നു.