കൊല്ലം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അമൃതാനന്ദമയി മഠത്തിലെ വിദേശികളുടെ വൈറസ് പരിശോധനാ ഫലം നെഗറ്റീവ്. ഫെബ്രുവരി 25ന് ശേഷമെത്തിയ 30 വിദേശികളുടെപരിശോധന ഫലമാണ് നെഗറ്റീവ് എന്ന് തെളിഞ്ഞത്.
മാര്‍ച്ച് ഏഴിന് ശേഷം വിദേശികളാരേയും മഠത്തില്‍ പ്രവേശിപ്പിച്ചിരുന്നില്ല. മഠത്തിലെ ഓരോ ദിവസത്തേയും സ്ഥിതിഗതികള്‍ ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ടെന്നും മഠത്തിനെതിരെ ഉയരുന്ന വ്യാജ പ്രചരണങ്ങളില്‍ കഴമ്പില്ലെന്നും മഠം അധികൃതര്‍ അറിയിച്ചു.