കൊല്ലം: വീട് കുത്തി തുറന്ന് 45 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. കരുനാഗപ്പള്ളിയിലെ പുത്തന്‍ തെരുവ് ജംക്ഷനിലെ റഷീദ്കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടുകാര്‍ ആശുപത്രിയിലായിരുന്നതിനാല്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. പുലര്‍ച്ചെ വീട്ടിലെത്തിയ വീട്ടുടമ റഷീദ്കുട്ടിയാണ് മോഷണ വിവരം അറിയുന്നത്.
വീടിന്റെ മുന്‍ വാതില്‍ കമ്പിപ്പാരകൊണ്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാരയിലും മേശയിലുമായി സൂക്ഷിച്ചിരുന്ന 45 പവന്‍ സ്വര്‍ണവും 70,000 രൂപയും മോഷ്ടിക്കുകയായിരുന്നു.
മോഷണത്തിന് ഉപയോഗിച്ച കമ്പിപ്പാര ഹാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.