കൊല്ലം: പ്ലാസ്റ്റിക്കിന് പകരം തുണിസഞ്ചികളുമായി കുടുംബശ്രീക്കാര്‍. കൊല്ലത്തെ ഒരു കൂട്ടം കുടുംബശ്രീ പ്രവര്‍ത്തകരാണ് പഴയസാരി ഉപയോഗിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നത്.
പ്ലാസ്റ്റിക്കിനെ തുരത്താന്‍ ഒരു ലക്ഷം തുണി സഞ്ചികള്‍ എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീക്കാരുടെ ഈ പ്രവര്‍ത്തനം. ആവശ്യം അനുസരിച്ച് പല വലിപ്പത്തിലും രൂപത്തിലുമുള്ള സഞ്ചികളാണ് ഇവര്‍ നിര്‍മ്മിച്ചു നല്‍കുന്നത്.
അലക്കി വൃത്തിയാക്കിയ സാരിയുമായി ചെന്നാല്‍ ഒരു കുടുംബത്തിന് വേണ്ട സഞ്ചികള്‍ തയിച്ചുകിട്ടും. ഒരു സഞ്ചിക്ക് തയ്യല്‍ക്കൂലിയായി നല്‍കേണ്ടത് അഞ്ചു രൂപ മാത്രമാണ്. കുടുംബശ്രീക്കൊപ്പം ശുചിത്വ ഹരിത മിഷനുകള്‍ കൂടി സഹകരിച്ചാണ് ഈ തുണി സഞ്ചിനിര്‍മ്മാണം നടത്തുന്നത്.