കൊല്ലം: കൊല്ലത്ത് അഞ്ചലില്‍ തെരുവ് നായയുടെ ആക്രമണം രൂക്ഷമാകുന്നു. കുട്ടികളുള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കാണ് ആദ്യം നായയുടെ കടിയേറ്റത്. കുട്ടികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുതിര്‍ന്നവരെയും നായ ആക്രമിക്കുകയായിരുന്നു. മാത്രമല്ല തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും വളര്‍ത്ത് നായകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവര്‍ അഞ്ചല്‍, പുനലൂര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. എന്നാല്‍ ആശുപത്രികളില്‍ ആവശ്യത്തിന് പേവിഷ പ്രതിരോധ മരുന്നില്ലാത്തതിനാല്‍ ഒരു ദിവസം വൈകിയാണ് പലര്‍ക്കും ചികിത്സ ലഭിക്കുന്നത്.
തെരുവ് നായകളുടെ എണ്ണം കൂടിയിട്ടും ഇവയെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.