ഗതാഗതം പുനഃസ്ഥാപിച്ചു: കൊങ്കണ്‍ പാതയില്‍ ട്രെയിന്‍ ഓടി തുടങ്ങി

കാസര്‍ഗോട്: കൊങ്കണ്‍ റെയില്‍വേ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. മംഗളൂരു കുലശേഖരയില്‍ പുതുതായി നിര്‍മ്മിച്ച സമാന്തര പാതയിലൂടെ ഡല്‍ഹി നിസാമുദ്ദീന്‍ – എറണാകുളം മംഗള എക്‌സ്പ്രസ്സ് ആണ് ആദ്യം സര്‍വ്വീസ് നടത്തിയത്. സമാന്തര പാതയിലൂടെ പാസഞ്ചര്‍ ട്രെയിനുകള്‍ 20 കിലോമീറ്റര്‍ വേഗതയില്‍ കടത്തിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മംഗളൂരുവിനടുത്ത് കുലശേഖരയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് റെയില്‍ പാളങ്ങള്‍ തകര്‍ന്നത്. 400 മീറ്റര്‍ സമാന്തരപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം രാത്രിയോടെ സര്‍വീസുകള്‍ ആരംഭിക്കാനായിരുന്നു റെയില്‍വേയുടെ നീക്കം. എന്നാല്‍, മഴ തുടര്‍ന്നതോടെ പാത തുറക്കുന്നത് തടസ്സപ്പെടുകയായിരുന്നു. തുടര്‍ച്ചയായ ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് പാതയില്‍ പൂര്‍ണതോതില്‍ യാത്ര പുനരാരംഭിച്ചിരിക്കുന്നത്‌.

Top