കോട്ടയം : കൂടത്തായി കൊലപാതക പരമ്പരയിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. പൊലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന കോട്ടയം വൈക്കത്തെ വീട്ടില്‍ എത്തിച്ചു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ആവശ്യപ്പെട്ട പ്രകാരമാണ് റോജോ നാട്ടില്‍ എത്തിയിരിക്കുന്നത്.
റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കൂടത്തായി കേസ് പുനരന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവര്‍ക്കും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കേസില്‍ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും.
കോഴിക്കോട് നിന്ന് ക്രൈംബ്രാഞ്ച് ഇന്നോ നാളയോ ആയി കോട്ടയത്തെത്തി മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന. കഴിഞ്ഞ മാസമാണ് റോജോ കുടുംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്
അതേസമയം, ഇന്ന് കൂടത്തായി പൊന്നാമറ്റം വീട്ടില്‍ വിദഗ്ധ സംഘം പരിശോധന നടത്തും. വിരലടയാള വിദഗ്ദ്ധര്‍, ഫോറന്‍സിക് വിദഗ്ധര്‍, വിഷ ശാസ്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക. ഐസിറ്റി വിഭാഗം പൊലീസ് സൂപ്രണ്ട് ഡോ.ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ കോഴിക്കോട്ടെത്തി