കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസിലെ പ്രതി ജോളിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കൂട്ടക്കൊലയിലെ മൂന്ന് കേസുകളിൽ ജാമ്യം തേടി ജോളി വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. അപേക്ഷയിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യാഴാഴ്ച്ച വിധി പറയും.
കൊല്ലപ്പെട്ട പൊന്നാമറ്റത്തിൽ ടോം തോമസ്, അന്നമ്മ, ആൽഫൈൻ, മഞ്ചാടിയിൽ മാത്യു എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങൾ കൂടുതൽ തെളിവുകൾക്കായി ഹൈദരാബാദിലെ കേന്ദ്ര ഫോറൻസിക് ലാബിലേക്കയക്കണമെന്ന പ്രോസിക്യൂഷൻ ഹർജിയും വ്യാഴാഴ്ചയിലേക്ക് മാറ്റിയിരുന്നു. കൂട്ടക്കൊലക്കേസിൽ വിചാരണ നടപടികളുടെ ഭാഗമായി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നതിൻറെ മുന്നോടിയായ പ്രാരംഭ വാദം ഏപ്രിൽ ഒന്നിന് കേൾക്കാനും കോടതി തീരുമാനിച്ചു.
അതേസമയം, അന്നമ്മ തോമസിനെ വധിച്ച അന്നമ്മ തോമസിനെ വധിച്ച കേസിൽ ഹൈക്കോടതി നൽകിയ ജാമ്യം സുപ്രീംകോടതി സ്റ്റേ ചെയ്തതാണെന്നും മറ്റു ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയതാണെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണൻ വാദിച്ചു.