തടവ് മുറിയില്‍ കിടക്ക വേണമെന്ന് കൂടത്തായി ജോളി; ഫോണ്‍ കണ്ടെത്തിനല്‍കണമെന്ന് മാത്യു

കോഴിക്കോട്: കോടതിയില്‍ ആവശ്യങ്ങളുന്നയിച്ച് കൂടത്തായ് കേസിലെ പ്രതികള്‍. ജയിലില്‍ കിടക്ക വേണമെന്ന് ഒന്നാം പ്രതി ജോളി ആവശ്യപ്പെട്ടപ്പോള്‍ ടവര്‍ ലൊക്കേഷന്‍ നോക്കി ഫോണ്‍ കണ്ടെത്തിക്കൊടുക്കണമെന്നായിരുന്നു രണ്ടാം പ്രതി എം.എസ്. മാത്യുവിന്റെ ആവശ്യം.

ജയില്‍ സൂപ്രണ്ടാണ് തീരുമാനമെടുക്കണ്ടതെന്ന് ജോളിയോടും സൈബര്‍ സെല്ലിനെ സമീപിക്കാവുന്നതാണെന്ന് മാത്യുവിനോടും കോഴിക്കോട് ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി പറഞ്ഞു.

വിചാരണത്തടവുകാരായി കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുകയാണ് കൂടത്തായ് കേസിലെ ഒന്നുംരണ്ടും പ്രതികള്‍. ജില്ലാ പ്രിന്‍സിപ്പല്‍ ആന്‍ഡ് സെഷന്‍സ് കോടതി കേസ് പരിഗണിച്ചപ്പോള്‍ തടവുമുറിയില്‍ കിടക്ക വേണമെന്ന് ഒന്നാംപ്രതി ജോളി ആവശ്യപ്പെട്ടിരുന്നു.

 

Top