കൂടത്തായി: മാത്യുവും ജോളിയും ഒരിക്കലും ഒരുമിച്ച് മദ്യപിച്ചിട്ടില്ല, മാത്യുവിന്റെ ഭാര്യ

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ ഓരോ ദിവസവും അനവധി ദുരൂഹമായ വിവരങ്ങളാണ് ചുരുളഴിഞ്ഞ് വരുന്നത്. മാത്യു വിനെ ജോളി മദ്യപിക്കുന്നതിനിടയിലാണ് വിഷം നല്‍കി കൊന്നത് എന്ന വെളിപ്പെടത്തല്‍ ജോളി നടത്തിയിരുന്നു. എന്നാല്‍ അതിനെ തള്ളി മരിച്ച മാത്യുവിന്റെ ഭാര്യ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. മാത്യുവും ജോളിയും ഒരിക്കലും ഒരുമിച്ച് മദ്യപിച്ചിട്ടില്ലെന്നും മാത്യുവിന് കൂട്ടുകൂടി മദ്യപിക്കുന്ന ശീലമില്ലെന്നും അന്നമ്മ പറയുന്നു.

ഒരിക്കലും കൂട്ടുകൂടി മദ്യപിക്കുന്ന ശീലമുള്ളയാളല്ല മാത്യൂ. അങ്ങനെ ഒരാള്‍ ജോളിയോടൊപ്പം ഒരിക്കലും മദ്യപിക്കുകയുമില്ല. ജോളിയുമായി മാത്യുവിന് സാമ്പത്തിക ഇടപാടുകളില്ലെന്നും അന്നമ്മ പറഞ്ഞു.ജോളി വീട്ടിലെ നിത്യസന്ദര്‍ശകയല്ലെങ്കിലും ഇടയ്ക്ക് വരാറുണ്ട്. മാത്യുവും ജോളിയും തമ്മില്‍ വാക്കുതര്‍ക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. റോയി തോമസിന്റെ മരണത്തില്‍ പോസ്റ്റുമോര്‍ട്ടത്തിന് മുന്‍കൈ എടുത്തത് മാത്യുവായിരുന്നു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതിനാല്‍ മാത്യുവിന്റെ മരണത്തിലും സംശയമില്ലായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് ഡോക്ടര്‍മാരും പറഞ്ഞത്- അന്നമ്മ പറഞ്ഞു.

Top